മലപ്പുറം: കെട്ടിട ഉടമകളുടെ ആവശ്യങ്ങള്‍ പഠിച്ച് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കെട്ടിട ഉടമകളുടെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പരിശോധിച്ച് കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ബി. രാജേഷ് നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ: യു.എ. ലത്തീഫ് ങഘഅ യുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന കമ്മറ്റിയുടെ നിവേദക സംഘത്തോടാണ് മന്ത്രി ഉറപ്പ് നല്‍കിയത്.സംസ്ഥാന കമ്മിറ്റിയുടെ നിവേദക സംഘത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അച്ചമ്പാട്ട് വീരാന്‍കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫക്രുദീന്‍ തങ്ങള്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സലിം കാരാട്ട് എന്നിവരുണ്ടായിരുന്നു