രാമനാട്ടുകരക്ക് സമീപം ആംബുലൻസുകൾ ഗതാഗതകുരുക്കിൽ പെട്ടു, രണ്ടു രോഗികൾ മരിച്ചു
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ട് രണ്ട് രോഗികൾ മരിച്ചു. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്താണ് സംഭവം. അരമണിക്കൂറിലേറെ നേരം രോഗികളുമായി ആംബുലൻസുകൾ വഴിയിൽ കുടുങ്ങി. എടരിക്കോട് സ്വദേശി സുലൈഖ (54)യാണ് മരിച്ച ഒരാൾ. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വള്ളിക്കുന്ന് സ്വദേശി ഷജിൽ കുമാറാണ് മരിച്ച രണ്ടാമത്തെയാൾ.
ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഷജിൽ കുമാറിൻ്റെ ആംബുലൻസ് ഗതാഗത കുരുക്കിൽ പെട്ടത്. രണ്ടുരോഗികളെയും ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.