ലോറിക്കടിയിൽപ്പെട്ടു ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു

Malabar One  Desk
കടുങ്ങാതുകുണ്ടിൽ ലോറിക്കടിയിൽപ്പെട്ടു ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു

കല്പകഞ്ചേരി: ഈങ്ങേങ്ങൽപടിയിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കുറുക്കോൾ അഞ്ചാംമയിൽ സ്വദേശിയായ നീർക്കാട്ടിൽ നാസറിന്റെ മകൻ ഷാഹിൽ (21) ആണ് വാഹനാപകടത്തിൽ മരിച്ചത്. വളവന്നൂർ ഗ്രാമപഞ്ചായത്ത് കടുങ്ങാത്തുകുണ്ട് ഈങ്ങേങ്ങൽപടിയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്. മറ്റൊരു സ്‌കൂട്ടറിൽ തട്ടി ഷാഹിൽ സഞ്ചരിച്ച ബൈക്ക് ലോറിക്കടിയിൽ വീഴുകയായിരുന്നു.

ബൈക്കിൽ ഇടിച്ച ലോറി ബൈക്കുമായി റോഡിലൂടെ നിരങ്ങി 20 മീറ്റർ കഴിഞ്ഞാണ് നിന്നത്. അപകടത്തിൽ ഷാഹിലിന് കൂടെ സഞ്ചരിച്ച വ്യക്തിക്കും പരിക്കുണ്ട്. ഷാഹിലിന്റെ മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

3/related/default