വയനാട് സുൽത്താൻബത്തേരി: ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുൽത്താൻബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടം. വലത്തോട്ട് തിരിയാൻ ശ്രമിച്ച കാറിൽ പിറകിൽ വന്ന ഓട്ടോ ഇടിച്ച് മറിഞ്ഞാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.