സ്വർണം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച താനാളൂർ സ്വദേശി മുഹമ്മദ് അലി പിടിയിലായി.
കരിപ്പൂർവിമാനത്താവളം വഴി കടത്താൻ
ശ്രമിച്ച 433 ഗ്രാം സ്വർണമിശ്രിതം
പൊലീസ് പിടികൂടി.യാത്രക്കാരനെയും സ്വർണം സ്വീകരിക്കാൻ
വിമാനത്താവളത്തിലെത്തിയ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു.
4ന് രാവിലെ റിയാദിൽനിന്നു വന്ന എയർഇന്ത്യ എക്സ്പ്രസ്
വിമാനത്തിലാണു സ്വർണം
കടത്തിയത്. തിരൂർ താനാളൂർ
സ്വദേശി മുഹമ്മദലി (36)
പിടിയിലായി. സ്വർണം
മിശ്രിതരൂപത്തിൽ 3
കാളുകളിലാക്കി പാക്ക്
ചെയ്ത് ശരീരത്തിൽ ഒളിപ്പിച്ചാണ്
വിദേശത്തുനിന്ന് ഇയാൾ വന്നത്