പുത്തന്‍ ലുക്കില്‍ ബിഎസ്എന്‍എല്‍. പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്എന്‍എല്‍) കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോ. ലോഗോയില്‍ കണക്ടിങ് ഭാരത് എന്നാക്കി മാറ്റി.ദില്ലിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര ടെലിംകോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പുതിയ ലോഗോ അനാച്ഛാദനം ചെയ്തത്.
ഇതോടൊപ്പം സ്പാം ബ്ലോക്കിങ് അടക്കം ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
സ്പാം ബ്ലോക്കിങ്
ഉപഭോക്താവിനെ അലേര്‍ട്ട് ചെയ്യാതെ തന്നെ ക്ഷുദ്രകരമായ SMS, തട്ടിപ്പ് ശ്രമങ്ങള്‍ എന്നിവ സ്വയമേവ ഫില്‍ട്ടര്‍ ചെയ്യുമെന്ന് അവകാശപ്പെടുന്ന ഒരു പുതിയ സ്പാം ബ്ലോക്കിങ് സേവനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വൈഫൈ റോമിങ് സര്‍വീസ്
ഫൈബര്‍-ടു-ദി-ഹോം (FTTH) ഉപഭോക്താക്കള്‍ക്കായി ഒരു Wi-Fi റോമിങ് സേവനം അവതരിപ്പിച്ചു. ബിഎസ്എന്‍എല്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന വേഗതയുള്ള ഇന്റര്‍നെറ്റ് ഇതിലൂടെ ആക്‌സസ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു, ഇത് ഡാറ്റാ ചെലവ് കുറയ്ക്കുന്നു.
