പരപ്പനങ്ങാടി മുതല്‍കടലുണ്ടിക്കടവ് വരെ ഗതാഗതം നിയന്ത്രണം

Malabar One  Desk
                                                               
പരപ്പനങ്ങാടി : തിരൂർ-കടലുണ്ടി റോഡിൽ പരപ്പനങ്ങാടി മുതൽ കടലുണ്ടിക്കടവ് വരെ ബി.എം. പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം
 പ്രവൃത്തി തീരുന്നത് വരെ പൂർണമായും നിരോധിച്ചതായി എക്സി. എൻജിനീയർ അറിയിച്ചു. ചേളാരിയിൽ നിന്ന് തിരൂർ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ കൂട്ടുമൂച്ചിയിൽ നിന്ന് തയ്യിലപ്പടി ഇരുമ്പോത്തിങ്ങൽ റോഡ്- പരപ്പനങ്ങാടി-പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി-അരീക്കോട് റോഡിൽ പുത്തരിക്കലിൽ പ്രവേശിച്ച് പരപ്പനങ്ങാടി റെയിൽവേ ഓവർ ബ്രിഡ്‌ജ് വഴിപോകണം.


കടലുണ്ടിയിൽ നിന്ന് തിരൂർ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ കോട്ടക്കടവ് അപ്രോച്ച് റോഡ് വഴി അത്താണിക്കലിൽ വന്ന് ഇരുമ്പോത്തിങ്ങൽ-കൂട്ടുമൂച്ചി -അത്താണിക്കൽ റോഡ് വഴി കൂട്ടുമൂച്ചിയിൽ നിന്നും തയ്യിലപ്പടി- ഇരുമ്പോത്തിങ്ങൽറോഡ്, പരപ്പനങ്ങാടി-പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി-അരീക്കോട് റോഡിൽ പുത്തരിക്കലിൽ പ്രവേശിച്ച് പരപ്പനങ്ങാടി റെയിൽവേ ഓർ  ബ്രിഡ്‌ജ് വഴിയും തിരിഞ്ഞു പോകണം..
3/related/default