വയനാട്ടില്‍ വോട്ടറുടെ വീട്ടില്‍ അപ്രതീക്ഷിതമായി എത്തി പ്രിയങ്കാ ഗാന്ധി. വിരമിച്ച ആര്‍മി ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് പ്രിയങ്ക എത്തിയത്. പ്രിയങ്ക ബത്തേരിയിലേക്ക് വരുന്നത് വഴി വിരമിച്ച പട്ടാളക്കാരന്‍ ആവേശത്തോടെ കാറിന് നേരെ കൈകാണിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിയങ്ക വണ്ടി നിര്‍ത്തി.തന്റെ മാതാവിന് പ്രിയങ്കയെ കാണണമെന്ന ആഗ്രഹം അദ്ദേഹം അറിയിച്ചതോടെ പ്രിയങ്ക ത്രേസ്യയെ കാണാന്‍ എത്തുകയായിരുന്നു. കാറില്‍ നിന്നും ഇറങ്ങി 500 മീറ്റര്‍ നടന്നാണ് വീട്ടിലേക്ക് എത്തിയത്. ത്രേസ്യയോടും വീട്ടുകാരും സമയം ചിലവിടുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്ത ശേഷമാണ് പ്രിയങ്ക മടങ്ങിയത്. ഏറെ വൈകാരിക നിമിഷമായിരുന്നു വീട്ടിലേത്. അവര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന തന്റെ ജപമാല പ്രിയങ്കയ്ക്ക് സമ്മാനിച്ചു
നാളെയാണ് പ്രിയങ്ക വയനാട് ഉപതിരഞ്ഞെടുപ്പിനായി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. സോണിയാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക ഇന്ന് ബത്തേരിയില്‍ എത്തിയത്.ഉച്ചക്ക് 12 മണിക്കാണ് പത്രിക സമര്‍പ്പണം.്പ്രിയങ്കയുടെ വരവില്‍ വിപുലമായ പരിപാടികളാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ പദ്ധതിയിട്ടിരിക്കുന്നത്
