പിണറായി വിജയന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് ജനം തിരിച്ചറിഞ്ഞു :കെ. മുരളീധരൻ

Malabar One  Desk

വളാഞ്ചേരി : മലപ്പുറം ജില്ലയെ അവഹേളിച്ചതിലൂടെ സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും ഇന്നലകളിലെ ന്യൂനപക്ഷ പ്രേമം കാപട്യമായിരുന്നെന്ന് ജനം തിരിച്ചറിഞ്ഞന്ന് കെ. മുരളീധരൻ പറഞ്ഞു.

 കഴിഞ്ഞ 8 വർഷകാലമായി കേരളത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് ആർ.എസ്.എസ് ആണന്നു കേരളത്തിനു ബോധ്യപ്പെട്ടന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനദ്രോഹ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം എന്ന പേരിൽ കെ.പി.സി.സി നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാഫിയ മുഖ്യൻ രാജിവെക്കണമെന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഡി.സി.സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് അധ്യക്ഷത വഹിച്ചു.യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ,ഡി.സി.സി ഭാരവാഹികളായ ഷാജി പച്ചേരി,പി.സി.എ നൂർ,പി.സി വേലായുധൻ കുട്ടി,ടി.കെ അഷ്‌റഫ്‌,ഹാരിസ് ബാബു ചാലിയാർ,ഇ.പി രാജീവ്,ബ്ലോക്ക് കോൺഗ്രസ്പ്രസിഡന്റ്വിനുപുല്ലാനൂർ,ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് കെ.വി ഉണ്ണികൃഷ്ണൻ,മണ്ഡലം പ്രസിഡന്റ് രാജൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
3/related/default