മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം

Malabar One  Desk
മലപ്പുറം :  മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക്് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് വഴികാട്ടിയാണെന്നും സമൂഹത്തിനാവശ്യമായ സമാധാന സന്ദേശങ്ങളാണ് ഖുര്‍ആനിലെ പ്രമേയങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്നതിനായി ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വിശുദ്ധ ഖുര്‍ആനിനെ ശരിയായി പഠിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ഹിഫ്‌ള് പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു. സ്‌കൂള്‍ പഠനത്തോടൊപ്പമാണ് ഇവര്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ഉര്‍ദു, അറബിക് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.
ഖത്മുല്‍ ഖുര്‍ആന്‍ പരിപാടിയില്‍ ഖലീല്‍ ബുഖാരി തങ്ങളുടെ പുത്രന്‍ മര്‍ഹൂം സയ്യിദ് തഖ്യുദ്ധീന്‍ അല്‍ ബുഖാരിയുടെ വേര്‍പാടിന്റെ 40-ാം ദിന പരിപാടികളും നടന്നു.
പരിപാടിയില്‍ ഐ സി എഫ് ഗ്ലോബല്‍ പ്രസിഡന്റ് ആറ്റക്കോയ തങ്ങള്‍ പകര, സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് ഹബീബുറഹ്‌മാന്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ അസ്സഖാഫ് കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അലവിക്കുട്ടി ഫൈസി എടക്കര, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, ബഷീര്‍ സഅദി വയനാട്, ഖാരിഅ് അസ്ലം സഖാഫി, ഹബീബ് സഅദി മൂന്നിയൂര്‍, ബഷീര്‍ രണ്ടത്താണി എന്നിവര്‍ പ്രസംഗിച്ചു.
3/related/default