അലൂമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസ്സോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം മഞ്ചേരി വിപി ഹാളില്‍വെച്ചുനടന്നു.

Malabar One  Desk
മലപ്പുറം :  അലൂമിനിയം ലേബര്‍ കോണ്‍ട്രാക്റ്റ് അസ്സോസിയേഷന്‍ (അല്‍ക്ക) മലപ്പുറം ജില്ലാ സമ്മേളനം മഞ്ചേരി വിപി ഹാളില്‍വെച്ചുനടന്നു.  സ്വാഗതസംഘം ചെയര്‍മാന്‍ ഫസല്‍ കൊണ്ടോട്ടി പതാക ഉയര്‍ത്തി.മഞ്ചേരി രാജീവ് ഗാന്ധി ബൈപ്പാസില്‍ നിന്നും ആയിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം സമ്മേളനഹാളില്‍ എത്തിയതോടുകൂടി ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.സ്വാഗതസംഘം ചെയര്‍മാന്‍ ഫസല്‍ കൊണ്ടോട്ടിയുടെ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് പി.വി  മനാഫ് ജില്ലാപഞ്ചായത്ത് അംഗം പൊതുയോഗം ഉദ്ഘാടനം ചെയ്തു.അല്‍ക്കസംസ്ഥാന സെക്രട്ടറി സുരേഷ് പാത്തിപ്പാറ മുഖ്യ പ്രഭാഷണം നടത്തി.

 പെരിന്തല്‍മണ്ണ എഎസ്‌ഐ ഫിലിപ്പ് മമ്പാട്, മഞ്ചേരി നാഗരസഭ ചെയര്‍പേഴ്‌സന്‍ സുബൈദ,അല്‍ക്ക സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ദിലീപ് എം,എല്‍ദോ എറണാകുളം,മൊയ്തുണ്ണി,ജയ്ഹിന്ദ് ഗ്രൂപ്പ് ഹര്‍ഥിക്,വെല്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാഅംഗം തയ്യില്‍ നാണി,മധു അദൃശ്ശേരി എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന പരിപാടിയില്‍ ഭാരവാഹികളെയും വനിതാ മെമ്പര്‍മാരെയും വയനാട് ദുരന്തത്തില്‍ സേവനം ചെയ്ത അല്‍ക്ക മെമ്പര്‍മാരെയും ആദരിച്ചു.

വിവിധ ന്യൂതന എക്‌സിബിഷന്‍ സ്റ്റാളുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. നറുക്കെടുപ്പിലൂടെ സമ്മാനവിതരണവും നടത്തി. ഹാപ്പിനെസ്സ് മ്യൂസിക് ബാന്‍ഡ് കാലിക്കറ്റ് അവതരിപ്പിച്ച  ഗാനമേള,കോമഡി ഷോ എന്നിവയും നടന്നു,നാസര്‍ മേലാറ്റൂര്‍ സ്വാഗതവും ഗിരീഷ് പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു.
3/related/default