നിലമ്പുർ പോത്തുകല്ല് ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍.

Malabar One  Desk
മലപ്പുറം: മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍. മലപ്പുറം പോത്തുകല്ല് ആനക്കല്ല് ഭാഗത്താണ് സംഭവം. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടി നടക്കുന്നു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം

3/related/default