തിരൂർ:താനാളൂർ സ്വദേശിനി ട്രെയിൻ തട്ടി മരണപ്പെട്ടു. ചെമ്പ്ര അരീക്കാട് സ്വദേശി വെള്ളിയത്ത് മുസ്തഫയുടെ മകൾ ബിൻസിയ(24ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 7മണിയോടെ ആണ് സംഭവം.
തുമരക്കാവിനും മീനടത്തൂരിനും ഇടയിലെ റയിൽവേ ട്രാക്കിൽ ചെന്നൈ മെയിൽ ട്രെയിനാണ് തട്ടിയത്
അപകട വിവരം അറിഞ്ഞ് താനൂർ പൊലീസ്, തിരൂർ റെയിൽവേ പോലീസ്, TDRF വോളൻ്റിയർമാർ, നാട്ടുകാരും ചേർന്ന് മൃതദ്ദേഹം ട്രാക്കിൽ നിന്നും മാറ്റി. താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.