മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകീട്ട് ബാംഗ്ലൂരിനു പുറപ്പെട്ട കെ എസ് ആർ ടി സി യുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് പുലർച്ചെ 4മണിയോടെ നെഞ്ചൻ ഗോഡിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചത്, മുമ്പിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രൈക്ക് ഇട്ടത് മൂലം കൂട്ടിയിടി ഒഴിവാക്കാൻ ബസ്സ് വെട്ടിക്കവേ നിയന്ത്രണം നഷ്ടപെട്ടു ഇടിച്ചു കയറുകയായിരുന്നു.
ഇടിച്ചുകയറലിന്റെ ആകാതത്തിൽ ഡ്രൈവർ സീറ്റിൽ നിന്നും ബസ്സിനുള്ളിലേക്ക് തന്നെ തെറിച്ചു വീണാണ് മരണം സംഭവിച്ചത്, വീഴ്ചയിൽ ബസ്സിന്റെ മെയിൻ ഗ്ലാസ്സിലടിച്ചു തലക്കും, വാരിയെല്ലിനും ഗുരുതര പരിക്ക് പറ്റിയതാണ് ഡ്രൈവർക്ക് ജീവൻ നഷ്ടപെടാൻ ഇടയായത്.
താനാളൂർ പകര സ്വദേശി ഹസീബ് എന്നവരാണ് മരണപെട്ടത്.
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം.