വളാഞ്ചേരി : നിയമസഭ യിലെ കയ്യാങ്കളിക്കിടെ സ്‌പീക്കറുടെ കസേര മറിച്ചിട്ടതിൽ കുറ്റസമ്മതം ന ടത്തി കെ.ടി ജലീൽ എം.എൽ.എ. അധ്യാപക ദിനത്തിൻ്റെ ഭാഗമായുള്ള ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്ററിന് മറുപടിയായാണ് അദ്ദേഹ ത്തിന്റെ പ്രതികരണം.
ഫേസ്ബുക് പോസ്റ്റ്....
"ഞാൻ ആ കസേര യിൽ തൊടാൻ പാടില്ലായിരുന്നു. അ തൊരു അബദ്ധമായിപ്പോയി. മനുഷ്യ നല്ലെ...വികാരത്തള്ളിച്ചയിൽ സംഭ വിച്ച കൈപ്പിഴ"-ജലീൽ കുറിച്ചു..
ഉമ്മൻചാണ്ടി സർ ക്കാരിന്റെ കാലത്ത് ബാർ കോഴ വി വാദത്തിൽ ആരോപണവിധേയനായ കെ.എം മാണി ബജറ്റ് അവതരിപ്പിച്ച തുമായി ബന്ധപ്പെട്ടാണ് നിയമസഭ യിൽ അനിഷ്ടസംഭവങ്ങൾ ങ്ങേറിയത്. ബജറ്റ് അവതരണം തട യാൻ പ്രതിപക്ഷവും കെ.എം മാ ണിക്ക് സംരക്ഷണമൊരുക്കാൻ ഭര ണപക്ഷവും രംഗത്ത് വന്നതോടെ നിയമസഭ യുദ്ധക്കളമായി. ഇതിനിടെ സ്പീക്കറുടെ ഡയസിലെത്തിയ പ്രതി പക്ഷാംഗങ്ങൾ മൈക്ക് അടക്ക മുള്ളവ നശിപ്പിക്കുകയും കസേര താ ഴേക്ക് വലിച്ചിടുകയും ചെയ. കെ.ടി ജലീലും ഇ.പി ജയരാജനും ചേർന്നാണ് കസേര വലിച്ചിട്ടത്. ജലീലിന്റെ കുറ്റസമ്മതത്തെ സ്വാഗതം ചെയ്‌ത കെപിസി സി വർക്കിങ് പ്രസിഡൻ്റ് വി.ടി ബൽ റാം മറ്റുള്ള ഇടത് എംഎൽഎമാരും നിലപാട് വ്യക്തമാക്കണമെന്ന് ആവ ശ്യപ്പെട്ടു.