gtag('config', 'G-JLGLB1LBDZ'); കരിപ്പൂരിലെ പൊലീസിന്റെ സ്വര്‍ണ്ണവേട്ട: അന്‍വറിന്റെ ആരോപണങ്ങള്‍ കണക്ക് സഹിതം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

കരിപ്പൂരിലെ പൊലീസിന്റെ സ്വര്‍ണ്ണവേട്ട: അന്‍വറിന്റെ ആരോപണങ്ങള്‍ കണക്ക് സഹിതം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

Malabar first news

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളം വഴി എത്തുന്ന യാത്രക്കാരില്‍ നിന്ന് പൊലീസ് സ്വര്‍ണ്ണം പിടികൂടിയ സംഭവങ്ങളില്‍ പി.വി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങള്‍ കണക്ക് സഹിതം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഇന്ന്നടത്തിയവാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പി.വി അന്‍വറിനെതിരെ രംഗത്തെത്തിയത്. സ്വര്‍ണ്ണക്കടത്ത് രീതികള്‍ ഉള്‍പ്പടെ

വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വര്‍ണ്ണക്കടത്തിനെതിരെ പൊലീസ് ഇനിയും കര്‍ശന നിലപാട് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുസമൂഹം അറിയേണ്ടതുണ്ട് എന്നതിനാലാണ് സ്വര്‍ണ്ണക്കടത്തിലെ കണക്കുകള്‍ പറയുന്നത് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.2023ല്‍ ഡാന്‍സാഫ് പിടികൂടിയത് 1200 ഗ്രാം സ്വര്‍ണ്ണമാണെങ്കിലും കോടതിയിലെത്തിയത് 950 ഗ്രാം മാത്രമാണെന്നായിരുന്നു ഒരു ആരോപണം. ബാക്കി സ്വര്‍ണ്ണം എവിടെ പോയി എന്ന ചോദ്യമാണ് ഇതിലൂടെ ഉയര്‍ന്നത്. ആയിരം ഗ്രാമിനും ആയിരത്തി അഞ്ഞൂറ് ഗ്രാമിനും ഇടയില്‍ തൂക്കമുള്ള 2023ല്‍ പതിനേഴും 2022ല്‍ 27ഉം

2024ല്‍ ആറും കേസുകളാണ് പിടികൂടിയിട്ടുള്ളത്. സ്വര്‍ണ്ണം ബന്തവസിലെടുക്കുന്നതും തൂക്കുന്നതും ഉരുക്കുന്നതും നിയമപരമായ നടപടികള്‍ പാലിച്ചാണ്. സ്വര്‍ണ്ണം കടത്തുന്നത് പല രീതിയിലാണ്. വസ്ത്രത്തിലും അടിവസ്ത്രത്തിലും ഉള്‍പ്പടെ സ്വര്‍ണ്ണം കടത്തും. സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കിയൊക്കെയാണ് സ്വര്‍ണ്ണം വസ്ത്രങ്ങളില്‍ ഒളിപ്പിക്കുക. വസ്ത്രത്തിന്റെ ഉള്‍പ്പടെയുള്ള തൂക്കമാണ് ആദ്യം രേഖപ്പെടുത്തുക. അത് കത്തിച്ച് സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്താണ് രണ്ടാമത്തെ തൂക്കം രേഖപ്പെടുത്തുക. അതായിരിക്കും സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ തൂക്കം. കുറ്റവാളികളെ മഹത്വല്‍ക്കരിക്കരുത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ ചാനലിന് മുന്നില്‍ വന്ന് പൊലീസിനെതിരെ പറയുന്നത് പൊലീസിനെ നിര്‍വീര്യമാക്കുക എന്ന

ഉദ്ദേശ്യത്തോടെയാണ്. സ്വര്‍ണ്ണവും ഹവാലപ്പണവും കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടരും. പൊലീസ് പിന്‍മാറണമെന്ന് കരുതുന്നവരുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അന്‍വറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉയര്‍ത്തിയത്.
3/related/default