താനൂർ കസ്റ്റഡിക്കൊലയിൽ മലപ്പുറം മുൻ എസ് പി സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

Malabar One  Desk

മലപ്പുറം : താനൂർ കസ്റ്റഡിക്കൊലയിൽ മലപ്പുറം മുൻ എസ് പി സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ. പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ചോദ്യം ചെയ്യൽ. രണ്ടാം തവണയാണ് സിബിഐ സംഘം സുജിത്ത് ദാസിനെ വിളിച്ചു വരുത്തുന്നത്. 




പി വി അൻവറുമായി നടത്തിയ സംഭാഷണത്തിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് ചോദ്യം ചെയ്തത്. സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് താനൂർ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലാണ് സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്തത്. നിലമ്പൂർ എംഎൽഎ പി വി അൻവർ ശബ്ദരേഖ പുറത്തുവിട്ടതിനെ തുടർന്ന് ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ സുജിത്ത് ​ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു.

3/related/default