പൊന്നാനി:പൊന്നാനി നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി എം.ഇ.എസ് കോളേജ് ഹോസ്റ്റല്‍ കാന്റീനിലെ ഭക്ഷണത്തില്‍ പുഴു. ഉച്ചക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്.
പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളെ ഘരാവൊ ചെയ്തു. ലേഡീസ് ഹോസ്റ്റലിലെ ഭക്ഷണ വിതരണം കുടുംബശ്രീ ഏറ്റെടുത്തത് മുതല്‍ പല തവണയാണ് മോശമായ ഭക്ഷണവും, ഭക്ഷണത്തില്‍ പുഴുക്കളെയും കാണുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു. ഇതേത്തുടര്‍ന്ന് നല്ല ഭക്ഷണം നല്‍കണമെന്ന് കോളേജ് മാനേജ്‌മെന്റ് കുടുംബശ്രീയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പലപ്പോഴും പഴകിയ ഭക്ഷണമാണ് ലഭിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. ഹോസ്റ്റലില്‍ ഭക്ഷണം നല്‍കുന്നവരെ മാറ്റാമെന്ന ഉറപ്പിലാണ് ഘരാവൊ അവസാനിച്ചത്
