gtag('config', 'G-JLGLB1LBDZ'); കുറ്റിപ്പുറത്ത് മയക്കുമരുന്നുമായി രണ്ടംഗ സംഘം പിടിയിൽ

കുറ്റിപ്പുറത്ത് മയക്കുമരുന്നുമായി രണ്ടംഗ സംഘം പിടിയിൽ

Malabar first news
 കുറ്റിപ്പുറം : മയക്കുമരുന്ന് പിടികൂടി രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് കല്ലായി സ്വദേശി കക്കാട്ട് കുഴങ്ങര വീട്ടിൽ ബിപിൻ ലാൽ (31), കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി നിസാ നാസ് ഹൗസ് ഷൗക്കത്ത് അലി (35) എന്നിവരെയാണ് കുറ്റിപ്പുറം സി.ഐ പി.എം സമീറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം പിടികൂടിയത്. 


തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ഇവരിൽ നിന്ന് നാല് ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തിട്ടുണ്ട്. കുറ്റിപ്പുറത്ത് വിൽപ്പന നടത്തുന്നതിനായാണ് രണ്ടംഗ സംഘം മയക്കുമരുന്നുമായി കുറ്റിപ്പുറത്ത് എത്തിയത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയാണ് ദേശീയ പാതയയോരത്ത് സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ച എസ്.ഐ ഡി.ശെൽവകുമാർ,സിവിൽ പൊലിസ് ഓഫിസർ പ്രദീപ് എന്നിവർ പരിശോധിച്ചപ്പോഴാണ് കറിലെ രഹസ്യ അറയിൽ 25 ഓളം  പൊതികളിലാക്കി സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിന് പുറത്ത് പോയ സമയത്താണ് പൊലിസ് കാറിലുണ്ടായിരുന്ന രണ്ട് പേരെ പിടികൂടിയത്. 


ഇതറിഞ്ഞ മൂന്നാമൻ മുങ്ങുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുളള തിരച്ചിൽ പൊലിസ് ശക്തമാക്കിയിട്ടുണ്ട്.സിനീയർ പൊലിസ് ഓഫിസർമാരായ വിമോഷ്, സനീഷ്, ജോസ് പ്രകാശ്, രാജീവൻ സിവിൽ പൊലിസ് ഓഫിസർമാരായപ്രദീപ്, സുനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

3/related/default