വിനോദയാത്രയ്ക്കിടെ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
കർണാടക:എആർ നഗർ ചെണ്ടപ്പുറായ ഹയർ സെക്കൻഡറി സ്കൂളിന്റെ വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥികളെ കൊണ്ടുപോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു. ചിക്കമംഗളൂരു മേഖലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് തിരികെ വരുന്നതിനിടെയാണ് ഹാസൻ സമീപം അപകടം സംഭവിച്ചത്.
സ്കൂളിൽ നിന്ന് നാല് ബസുകളിലായി വിദ്യാർത്ഥികൾ വിനോദയാത്രയ്ക്ക് പോയിരുന്നു. ഇവയിൽ ഒന്ന് മാത്രമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ചെറിയ പരിക്കുകളുണ്ടായതായി അധികൃതർ അറിയിച്ചു. ഇവർക്ക് സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.
ബസ്സിന് സംഭവിച്ച കേടുപാടുകൾ കാരണം കുട്ടികളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി നാട്ടിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിച്ചുവെന്നും സ്കൂൾ അധികൃതർവ്യക്തമാക്കി.
അപകടത്തെക്കുറിച്ച് പൊലീസും റോഡ് ട്രാൻസ്പോർട്ട് അധികൃതരും ചേർന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.