തിരൂർ നഗരസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന കോൺഗ്രസ്സ്' സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം

Malabar One  Desk
തിരൂർ നഗരസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന  കോൺഗ്രസ്സ്'  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം



  


തിരൂർ നഗരസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്' പാർട്ടിയുടെ സ്ഥാനാർത്ഥികളുടെ പേരുവിവരം പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു 13 സ്ഥാനാർത്ഥികളിൽ പത്തുപേരും പുതുമുഖങ്ങളാണ്. വസന്ത പുളിക്കൽ, അഡ്വ. സെബീന, കെ.പി. റീന എന്നിവരാണ് നേരത്തെ മത്സരിച്ചിട്ടുള്ളത് ഇതിൽ കെ.പി. റീന നേരത്തെ കൗൺസിൽ അംഗമായിരുന്നു.
 വാർഡ് 34 വിഷുപ്പാടത്ത് മത്സരിക്കുന്ന മൻസൂർ അലി വി, കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർത്ഥി ആയിട്ടാണ് മത്സരിക്കുന്നത്.യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച നിലയിൽ വിജയിച്ചു വരുമെന്നും ഭരണ തുടർച്ച ഉണ്ടാകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

മുൻസിപ്പാലിറ്റിയിലെ തെരഞ്ഞെടുപ്പ്  ചുമതല ഡിസിസി സെക്രട്ടറി യാസർ പൊട്ടച്ചോലക്കായിരിക്കും.  സഹ ചുമതലക്കാരനായി യാസർ പയ്യോളിയും ഉണ്ടായിരിക്കും.
 
തിരൂർ നഗരസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്' പാർട്ടിയുടെ തിരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി അംഗീകരിച്ച സ്ഥനാർത്ഥികളുടെ പേരുകൾ 

വാർഡ് - 1 പൊറൂർ- നാസർ പൊറൂർ, 6 മിച്ചഭൂമി - ജ്യോതി മനോജ്, 13 ആലിൻ ചുവട് - യാസർ പയ്യോളി, 16 ബസ്‌റ്റാൻ്റ് - നൗഷാദ് പരന്നേക്കാട്, 27 -  കൂത്ത് പറമ്പ്' വസന്ത പുളിക്കൽ, 29 തെക്കുംമുറി ഈസ്റ്റ് - സുനി സി.വി. രാഹുൽ, 30 പാട്ടുപറമ്പ് - റിഷാദ് വെളിയമ്പാട്ട്',  32 ഇല്ലത്തപ്പറമ്പ് - അഡ്വ. സെബീന, 33 തൃക്കണ്ടിയൂർ - വിനോദ് പി, 34 വിഷുപ്പാടം - മൻസൂർ അലി വി, 35 തൃക്കണ്ടിയൂർ ഈസ്റ്റ് - യാസർ പൊട്ടച്ചോല,  36 പൂങ്ങോട്ടുകുളം - കെ.പി. റീന, 39 ടൗൺഹാൾ
 - സിന്ധു ദിനേശ്' മംഗലശ്ശേരി.

വാർത്താ സമ്മേളനത്തിൽ അഡ്വക്കേറ്റ് പത്മകുമാർ, രാമൻകുട്ടി, സേതു ചെറുതോട്ടത്തിൽ,യാസർ പൊട്ടചോല, ഷറഫുദ്ദീൻ, യാസർ പയ്യോളി, എ  ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.



3/related/default