പൊന്‍മുണ്ടത്ത് തെരഞ്ഞെടുപ്പ് അടുക്കുംതോറും മുസ്ലിം ലീഗ് - കോൺഗ്രസ് തർക്കം രൂക്ഷമാകുന്നു

Malabar One  Desk
പൊന്‍മുണ്ടത്ത് തെരഞ്ഞെടുപ്പ് അടുക്കുംതോറും മുസ്ലിം ലീഗ് - കോൺഗ്രസ് തർക്കം രൂക്ഷമാകുന്നു

കോട്ടക്കൽ      പൊന്‍മുണ്ടത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിച്ചു. ലീഗ് ദുര്‍ഭരണത്തിനെതിരെയാണ് കോണ്‍ഗ്രസിന്റെ പദയാത്ര.  നവപൊന്‍മുണ്ടം നിര്‍മ്മിതി യാത്രയെന്ന പേരിലാണ് പദയാത്ര സംഘടിപ്പിച്ചത്. കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് പദയാത്ര നടത്തുന്നത്. കോൺഗ്രസ് - ലീഗ് തര്‍ക്കം പരിഹരിക്കാനുള്ള നേതൃതല ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പദയാത്ര. യാത്രയില്‍ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ലീഗിനെതിരെ പ്രാദേശികമായി പ്രതിഷേധം കടുപ്പിക്കാനാണ് പൊന്‍മുണ്ടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.
3/related/default