തൃശൂർ കോർപ്പറേഷൻ: വടൂക്കരയിൽ ബി.ജെ.പി.ക്ക് വിമത ഭീഷണി
തൃശൂർ കോർപ്പറേഷനിലെ വടൂക്കര 41-ാം ഡിവിഷനിൽ ബി.ജെ.പി.ക്ക് എതിരെ വിമത സ്ഥാനാർത്ഥി രംഗത്ത്. ബി.ജെ.പി. പ്രവർത്തകനായ സി. ആർ. സുർജിത്ത് ആണ് വിമതനായി മത്സരിക്കുന്നത്.
കോൺഗ്രസിൽ നിന്നെത്തിയ പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിന് വഴങ്ങി ബി.ജെ.പി. പ്രാദേശിക നേതാക്കളെ അവഗണിച്ചതാണ് വിമത സ്ഥാനാർത്ഥിയെ നിർത്തിയതിന് പിന്നിലെ പ്രധാന കാരണംഔദ്യോഗിക സ്ഥാനാർത്ഥി: കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റും മുൻ കൗൺസിലറുമായിരുന്ന സദാനന്ദൻ വാഴപ്പിള്ളിയാണ് ബി.ജെ.പി.യുടെ ഔദ്യോഗിക സ്ഥാനാർത്ഥി.വിമതരുടെ ആരോപണം കോൺഗ്രസിൽ നിന്നെത്തിയ സദാനന്ദന് സീറ്റ് നൽകാൻ പത്മജ വേണുഗോപാൽ ഇടപെട്ടെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം.
ഈ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ച് നേരത്തെ ബി.ജെ.പി.യുടെ പ്രാദേശിക ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചിരുന്നു.