പള്ളിക്കൽബസാർപഞ്ചായത്തിൽ ഒരു വാർഡിൽ യുഡിഎഫിൽനിന്ന് ഒമ്പത് സ്ഥാനാർത്ഥികൾ; ഔദ്യോഗിക സ്ഥാനാർത്ഥി ആരെന്നത് തെളിവില

Malabar One  Desk

പള്ളിക്കൽബസാർപഞ്ചായത്തിൽ    ഒരു വാർഡിൽ യുഡിഎഫിൽനിന്ന് ഒമ്പത് സ്ഥാനാർത്ഥികൾ; ഔദ്യോഗിക സ്ഥാനാർത്ഥി ആരെന്നത് തെളിവില


മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ അപൂർവ രംഗം. പള്ളിക്കൽ ബസാർ പഞ്ചായത്തിലെ കൂട്ടാലുങ്ങൽ വാർഡിൽ യുഡിഎഫിൽനിന്ന് ഒമ്പത് സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. കോൺഗ്രസിൽനിന്ന് ഏഴ് പേരും മുസ്ലിം ലീഗിൽനിന്ന് രണ്ട് പേരുമാണ് പത്രിക സമർപ്പിച്ചത്.

പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരിക്കെ ഔദ്യോഗിക സ്ഥാനാർത്ഥിയെ കുറിച്ച് യുഡിഎഫിനുള്ളിൽ ഇതുവരെ ധാരണയായിട്ടില്ല. വിഭാഗീയത പരിഹരിക്കാൻ ഡിസിസി നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് വിവിധ വിഭാഗങ്ങളിലെ ഭാരവാഹികൾ കൂട്ടത്തോടെ പത്രിക നൽകാൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് യുഡിഎഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച വാർഡുകളിൽ ഒന്നാണ് കൂട്ടാലുങ്ങൽ. മുൻ അംഗങ്ങളും പാർട്ടി പ്രവർത്തകരുമാണ് ഇത്തവണയും സ്ഥാനാർത്ഥികളായി എത്തിയിരിക്കുന്നത്.

മത്സരരംഗത്തുള്ളവർ:

  • ലത്തീഫ് കൂട്ടാലുങ്ങൽ, മുൻ വാർഡ് മെമ്പർ
  • കെ.പി. സക്കീർ, മുൻ വാർഡ് മെമ്പർ
  • എ.കെ. അബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം
  • നാസിം സിദാൻ, കെ.എസ്.യു പ്രവർത്തകൻ
  • ഹമീദ് പാറശ്ശേരി, യൂത്ത് കോൺഗ്രസ് ഭാരവാഹി
  • കെ.കെ. ഇസ്മായീൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ
  • അബ്ദുറഷീദ്, കോൺഗ്രസ് പ്രവർത്തകൻ
  • കെ.വൈ. റഹീം, യൂത്ത് ലീഗ് പ്രവർത്തകൻ
  • ചിങ്ങൻ മുസ്തഫ, മുസ്ലിം ലീഗ് പ്രവർത്തകൻ
3/related/default