ബിജെപി വെസ്റ്റ് ജില്ല മീഡിയ സെൽ കൺവീനർ പാർട്ടിയിൽ നിന്ന് രാജി വെച്ചു

Malabar One  Desk
ബിജെപി വെസ്റ്റ് ജില്ല മീഡിയ സെൽ കൺവീനർ പാർട്ടിയിൽ നിന്ന് രാജി വെച്ചു


തിരൂർ:കഴിഞ്ഞ 20 വർഷക്കാലമായി തിരൂരിലെ ബിജെപിയുടെ യുവ നേതാവായി തിളങ്ങിയിരുന്ന വെസ്റ്റ് ജില്ല മീഡിയ കൺവീനർ മണമ്മൽ ഉദയേഷ് ബിജെപിയിൽ നിന്നു രാജിവെച്ചു. ബൂത്ത് പ്രസിഡന്റായി പ്രവർത്തനം തുടങ്ങി യുവമോർച്ച മണ്ഡലം സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ്, ബി.ജെ.പി തിരൂർ നിയോജക മണ്ഡലം സെക്രട്ടറി, വൈസ്  പ്രസിഡന്റ്, ബി.ജെ.പി മീഡിയ സെൽ ജില്ല കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരുന്നാവായ, എടരിക്കോട് മണ്ഡലങ്ങളുടെ പ്രഭാരിയായും പ്രവർത്തിച്ചിട്ടുണ്ട്. തിരൂർ മണ്ഡലത്തിലെ ചില നേതാക്കളുടെ ജാതീയ വിവേചനത്തിലും ഗ്രൂപ്പ് വാഴ്ചയിലും മനം മടുത്താണ് രാജിവെച്ചത്. കഴിഞ്ഞ 5 വർഷമായി തിരൂർ മണ്ഡലത്തിൽ പുതിയതായി യുവാക്കളെ പാർട്ടിയിൽ എത്തിക്കാനോ യുവാക്കളെ വളർത്തുവാനോ മണ്ഡലത്തിലെ നേതാക്കൾക്ക് കഴിയുന്നില്ലെന്നും പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനോ കൂടെ നിർത്തുവാനോ നേതാക്കൾ ശ്രമിക്കുന്നില്ലെന്നും തദ്ധേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വലിയൊരു വിഭാഗം രാജിവെക്കുമെന്നും മണമ്മൽ ഉദയേഷ് പറഞ്ഞു. മറ്റു പാർട്ടിയിലേക്ക് ക്ഷണം ലഭി ച്ചെങ്കിലും തത്കാലം എങ്ങോട്ടുമില്ലെന്നും അദ്ധേഹം പറഞ്ഞു.


3/related/default