പരപ്പനങ്ങാടി ഹാർബറിൽ കടുക്ക വാരുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
പരപ്പനങ്ങാടി:ഹാർബറിൽ കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ കടലിൽ വീണ് മുങ്ങിയ യുവാവിന്റെ മൃതദേഹം മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി.
ചാപ്പപ്പടി മണ്ണാറയിൽ താമസിക്കുന്ന വലിയ പീടിയേക്കൽ അബ്ദുറഹിമാന്റെയും ഭാര്യയുടെയും മകനായ അബ്ദുൽ ജലീൽ (30)ആണ് മരിച്ചത്.
സംഭവം ഇന്ന് ഉച്ചയ്ക്ക് 12:30ഓടെ ആണ് ഉണ്ടായത്. കടുക്ക ശേഖരിക്കുമ്പോൾ ജലീലിനെ കാണാതായതിനെ തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. സന്നദ്ധപ്രവർത്തകരുടെയും സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെയും കൂട്ടായ പരിശ്രമത്തിൽ *ഉച്ചയ്ക്ക് 2:40* ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലെ മാർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. കൂടുതല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.