വളാഞ്ചേരി ബസ് സമരം പിൻവലിച്ചു; മർദനക്കേസിൽ രണ്ട് പേർ അറസ്റ്റിൽ
വളാഞ്ചേരി: വളാഞ്ചേരിയിൽ അൽനാസ് ബസ് ജീവനക്കാർക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സമരം നടത്തുന്നതിൻ്റെ ആവശ്യം ഇല്ലാതായെന്ന് ബസ് തൊഴിലാളി യൂണിയനുകൾ അറിയിച്ചു. ഇതോടെ ഇന്ന് പ്രദേശത്ത് സാധാരണ നിലയിൽ സർവീസുകൾ നടത്താൻ തീരുമാനമായി.
സമരം പിൻവലിച്ചത് കാരണം വളാഞ്ചേരി മേഖലയിലെ യാത്രക്കാർക്ക് ഇന്ന് നേരിടേണ്ടിയിരുന്ന യാത്രാക്ലേശം ഒഴിവായി.