കോടികൾ ചിലവഴിച്ച് നിർമിച്ച കെട്ടിടത്തിന് ലക്ഷങ്ങൾ പൊടിച്ച ഉദ്ഘാടനം, പക്ഷെ നാട മുറിക്കാൻ കത്രികയില്ല, ഉദ്ഘാടകൻ മടങ്ങി
ചെമ്മാട്: കോടികൾ മു ടക്കി നിർമിച്ച തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനത്തിന്റെ നാട മുറിക്കാൻ കത്രികയില്ലാതെ ഉദ്ഘാടകൻ മടങ്ങി. ഇന്നലെ രാവിലെ ചെമ്മാട് നടന്ന പരിപാടിയിലാണ് ഉദ്ഘാടകനായ പ്രതിപക്ഷ ഉപനേതാവ് പി .കെ കുഞ്ഞാലിക്കുട്ടി മടങ്ങിയത്.
വളരെ നേരത്തെ തന്നെ കൊട്ടിഘോഷിച്ചാണ് ഉദ്ഘാടനത്തിന്റെ പ്രചാരണങ്ങൾ നടത്തിയത്.
വിവിധ പത്രങ്ങളിൽ പരസ്യം, അനൗൺസ് തുടങ്ങി ലക്ഷങ്ങളാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി പൊടിച്ചത്. കൂടാതെ ഗാനമേളയും
ഒരുക്കിയിരുന്നു. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ശേഷം കെട്ടിട ഉദ്ഘാടനത്തിന്റെ നാടമുറിക്കൽ ചടങ്ങിലേക്ക് കുഞ്ഞാ ലിക്കുട്ടി എത്തിയപ്പോഴേക്കും കൗൺസിലർമാരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തിക്കും തിരക്കും കൂട്ടി സ്ഥലം കൈയടക്കിയിരുന്നു.
ഇവയെല്ലാം മറികടന്ന് നാട മുറിക്കാനെത്തിയപ്പോഴാണ് കത്രിക ഇല്ലെന്നയാഥാർഥ്യം ബോധ്യമായത്. സംഘാടകർ പരസ്പരം പഴിചാരിയപ്പോഴേക്കും കുഞ്ഞാലിക്കുട്ടി നാടമു റിക്കാതെ മടങ്ങുകയും ചെയ്തു.
സംഭവം ഉടൻതന്നെ ചർച്ചയാവുകയും ചെയ്തു.