എടപ്പാൾ : മഹാകവി അക്കിത്തം-വള്ളത്തോൾ സാഹിത്യോത്സവത്തിന് വള്ളത്തോൾ സഭാ മണ്ഡപത്തിൽ തുടക്കമായി. നാലുദിവസമായി നടക്കുന്ന പരിപാടി ഹിന്ദി കവി അരുൺ കമൽ ഉദ്ഘാടനം ചെയ്തു. ഡോ. എം ആർ രാഘവവാരിയർ അധ്യക്ഷനായി. പൗർണമി പുരസ്കാരം സുരേഷ് മണ്ണാർശാ ലയ്ക്ക് ഡോ. ചാത്തനാത്ത് അച്യുതനുണ്ണി സമ്മാനിച്ചു. പകൽ രണ്ടിന് അക്ഷരശ്ലോകം, കാവ്യകേളി എന്നിവ നടക്കും. തുടർന്ന് മറുത്തുകളി. വൈകിട്ട്
നാലിന് കവിസമ്മേളനം. അക്കി ത്തം ഡോക്യുമെന്ററി പ്രദർശന വും ഉണ്ടാകും.
14ന് നടക്കുന്ന ദ്വിദിന സെമി നാർ കെ ജി പൗലോസ് ഉദ്ഘാട നംചെയ്യും. കെ പി രാമനുണ്ണി അധ്യക്ഷനാകും. കെ പ്രസന്നരാ ജൻ, ശ്രീശൈലം ഉണ്ണികൃഷ്ണൻ എന്നിവർ പ്രബന്ധം അവതരിപ്പി ക്കും. തുടർന്ന് കോഴിക്കോട് ആകാശവാണിയുടെ അക്കി ത്തം 'ജീവിച്ചിടുന്നു സ്മൃതിയിൽ' പരിപാടി. 15ന് നടക്കുന്ന പരി പാടിയിൽ ആലങ്കോട് ലീലാകൃ ഷ്ണൻ അധ്യക്ഷനാകും. പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പി ക്കും. വൈകിട്ട് സമാപന സമ്മേളനത്തിൽ മലയാള സർ വകലാശാല വിസി ഡോ. സി ആർ പ്രസാദ് പ്രഭാഷണം നട ത്തും. ഡോ. അനിൽ വള്ള ത്തോൾ അധ്യക്ഷനാകും.
16ന് രാവിലെ 10ന് വള്ള ത്തോൾ ജയന്തി ഡോ. സി വി സുനിത ഉദ്ഘാടനംചെയ്യും. സാഹിത്യമഞ്ജരി പുരസ്കാരം അനശ്വര ശുഭയ്ക്ക് ഡോ. ചാത്ത
നാത്ത് അച്യുതനുണ്ണി സമ്മാനി ക്കും. പകൽ 2.30 മുതൽ നൃത്തനൃ ത്യങ്ങളും അരങ്ങേറും.