നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

Malabar One  Desk
നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു





 മലപ്പുറം       9 കോടി രൂപയ്ക്ക് നവീകരിച്ച അച്ചനമ്പലം-കൂരിയാട് റോഡ് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. 2021 ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്യണമെന്ന് ലക്ഷ്യമിട്ടിരുന്നുവെന്നും  എന്നാൽ നാലര വർഷം കൊണ്ട് തന്നെ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്തു കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകളുടെ നവീകരണത്തിന് ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ മുഴുവൻ റോഡുകളും റബ്ബറൈസ് ചെയ്തതായി  കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ചടങ്ങിൽ കൊളപ്പുറം മേൽപ്പാല നിർമ്മാണത്തിനുള്ള നിവേദനവും മന്ത്രിക്ക് സമർപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ,
 വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ്,  അസി. എൻജിനീയർ റീത്തു എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, ജനപ്രതിനിധികൾ,  ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
3/related/default