ട്രെയിനില്‍ നിന്ന് അജ്ഞാതർ വലിച്ചെറിഞ്ഞ മദ്യക്കുപ്പി പതിച്ചത് മുഖത്ത്; യുവാവിന് പരിക്ക്

Malabar One  Desk
ട്രെയിനില്‍ നിന്ന് അജ്ഞാതർ വലിച്ചെറിഞ്ഞ മദ്യക്കുപ്പി പതിച്ചത് മുഖത്ത്; യുവാവിന് പരിക്ക്

കൊയിലാണ്ടി: ട്രെയിനില്‍ നിന്ന് അജ്ഞാതർ വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ്‌ യുവാവിന് പരിക്ക്. കോഴിക്കോട് പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. ആദ്യത്തിന്റെ തലക്കും മുഖത്തുമാണ് കുപ്പി വീണ്‌ പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. ചില്ലുകുപ്പിയായിരുന്നു യുവാവിന്റെ മുഖത്ത് പതിച്ചത്. സംഭവത്തെ തുർന്ന് ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു.കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലാണ് അനിഷ്ട സംഭവമുണ്ടായത്. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന തിരുവനന്തപുരം-പോര്‍ബന്തര്‍ എക്‌സ്പ്രസ്സില്‍ നിന്ന് അജ്ഞാതന്‍ കുപ്പി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ട്രെയിന്‍ ഇറങ്ങി ട്രാക്കിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന ആദിത്യന്റെ മുഖത്താണ് കുപ്പി പതിച്ചത്. താടിയില്‍ സാരമായി പരിക്കേറ്റ ആദിത്യന്റെ പല്ലുകള്‍ക്കും കേടുപാട് സംഭവിച്ചു.

കഴിഞ്ഞ മാസം മറ്റൊരു സംഭവത്തിൽ ഓടുന്ന ലോക്കൽ ട്രെയിനിൽ നിന്ന് എറിഞ്ഞ തേങ്ങ തലയിൽ വീണ് യുവാവ് മരണപ്പെട്ടിരുന്നു. ചികിത്സയിലായിരുന്ന സഞ്ജയ് ഭോയിർ (30) ആണ് മരിച്ചത്. റെയിൽവേ ക്രീക്ക് പാലത്തിലൂടെ യുവാവ് നൈഗാവോൺ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് നദിയിലേക്ക് പൂജാ സാധനങ്ങൾ അടങ്ങിയ പാക്കറ്റ് വലിച്ചെറിയുന്ന കൂട്ടത്തിൽ വന്ന തേങ്ങ തലയിൽ അടിച്ചത്. തുടർന്ന് ഗുരുതരമായി തലക്ക് പരുക്കേൽക്കുകയായിരുന്നു.


3/related/default