സ്‌കൂള്‍ ഒളിമ്പിക്സ്: സ്വര്‍ണക്കപ്പി ന് മലപ്പുറം ജില്ലയില്‍ സ്വീകരണം നല്‍കി
കോട്ടക്കൽ : സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനിക്കാനായുള്ള സിഎം എവര്‍റോളിങ് ട്രോഫിയുടെ പ്രയാണത്തിന് ജില്ലയില്‍ സ്വീകരണം നല്‍കി. കേരള ഭൂപട മാതൃകയില്‍ 117.5 പവന്‍ സ്വര്‍ണം ഉപയോഗിച്ച് രൂപകല്‍പന ചെയ്ത കപ്പ് വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 20-ന് മത്സരവേദിയായ തിരുവനന്തപുരത്ത് എത്തിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എം.ആര്‍. ധന്യ തിരൂരങ്ങാടി വിദ്യാഭ്യസ ഓഫീസര്‍ പി. ശശികുമാര്‍, പരപ്പനങ്ങാടി എ.ഇ.ഒ ബിന്ദു എന്നിവര്‍ ചേര്‍ന്ന് ജില്ലാ അതിര്‍ത്തിയായ ചേലേമ്പ്രയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി.
കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്വീകരണ ചടങ്ങ് നഗരസഭ സ്ഥിരം വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റംല പാറോളി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എം.ആര്‍. ധന്യ അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഗിരീഷ് ചോലയില്‍, പി.ടി.എ പ്രസിഡന്റ് വിജയകുമാര്‍, പ്രിന്‍സിപ്പല്‍ കെ.പി. മജീദ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ബാബു വര്‍ഗീസ്, എച്ച്.എസ്. കോഡിനേറ്റര്‍ ഷാജു, വിദ്യാകിരണം കോര്‍ഡിനേറ്റര്‍ സുരേഷ് കോളശ്ശേരി, എസ്.എസ്. കെ ജില്ലാ കോഡിനേറ്റര്‍ അബ്ദുല്‍ സലീം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ശ്രീജ, എ.ഇ.ഒമാരായ സന്തോഷ് കുമാര്‍, അജിത്ത് കുമാര്‍, ജോസ്മി ജോസഫ്, പ്രധാനാധ്യാപിക പി.ജെ. ബബിത എന്നിവര്‍ സംസാരിച്ചു.