ബസ് സ്റ്റാൻഡിന് തീ പിടിച്ചപ്പോൾ സൂപ്പർ മാർക്കറ്റിൽ മോഷണം യുവതി പിടിയിൽ;
കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിലുണ്ടായ തീപിടിത്ത സമയത്ത് സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ. പതിനായിരം രൂപയോളം വിലയുളള സാധനങ്ങളാണ് യുവതി മോഷ്ടിച്ചത്. പർദ്ദ ധരിച്ചെത്തിയായിരുന്നു മോഷണം. ബസ് സ്റ്റാൻഡ് കത്തുന്ന സമയം ആളുകൾ എല്ലാം പുറത്തു നിൽക്കുമ്പോളായിരുന്നു യുവതി മോഷണ ശ്രമം നടത്തിയത്.
തീപിടിത്തം നടന്ന് അടുത്ത ദിവസമാണ് ജീവനക്കാർ കടയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചത്. അപ്പോഴാണ് മോഷണം വിവരം അറിയുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് യുവതിയെ കണ്ടെത്തിയത്.തുടർന്ന് മോഷ്ടിച്ച സാധനങ്ങളുടെ വില ഈടാക്കി താക്കീത് നൽകിയാണ് യുവതിയെ വിട്ടയച്ചത്. ഒക്റ്റോബർ ഒമ്പതിനായിരുന്നു തീപിടിത്തം ഉണ്ടായത്.