അതിതീവ്ര മഴ മുന്നറിയിപ്പ്; മലപ്പുറം അടക്കം അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത*

Malabar One  Desk


സംസ്ഥാനത്തുടനീളം ഇന്ന് അതിശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത. നിലവിൽ അഞ്ചിടത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. 60 കി.മീറ്റർ വേഗതയിൽ കാറ്റ് വീശാനും, കടൽ പ്രക്ഷുബ്ദമാവാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും, കടലിൽ പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്
 നാളെ = പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ്

ചക്രവാതച്ചുഴി

വടക്കൻ കർണാടകയ്ക്കും മറാത്താവാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.മറ്റൊരു ചക്രവാതചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു.

വടക്കൻ ഒഡിഷക്ക് മുകളിൽ ചക്രവാതച്ചുഴികേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു.കേരളത്തിൽ അടുത്ത 4 ദിവസംവ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 15 18 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 15 മുതൽ 16 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.

3/related/default