ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

Malabar One  Desk

 



പൊന്നാനി : വെളിയങ്കോട്ദ്യാർത്ഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം മൊറയൂർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ(17)യാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.


മറ്റ് കുട്ടികൾ സുരക്ഷിതരാണ്.വിനോദയാത്ര കഴിഞ്ഞു മടങ്ങി വരുമ്പോൾ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. പൊന്നാനി വെളിയങ്കോട് ഫ്ലൈ ഓവറിലാണ് അപകടമുണ്ടായത്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്

3/related/default