മലപ്പുറം: തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ നവംബര്‍ 27 ന് നടക്കുന്ന സമരത്തിന്റെ ജില്ലാതല സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ മലപ്പുറം കെ എസ് ടി എ ഹാളില്‍ നടന്നു. തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നത് നിര്‍ത്തുക, ജിയോടാഗ് -എന്‍എംഎംഎസ് സമ്പ്രദായം എടുത്തു കളയുക എന്നീ ആവശ്യങ്ങളുന്നയിച്ച് പഞ്ചായത്തുകളിലെ ഒരുകേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അസ്സയിന്‍ കാരാട്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഇ കെ ആയിഷ അധ്യക്ഷത വഹിച്ചു. എം പി മോഹനന്‍, എം പി അബ്ദുല്‍ അലി എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ വി പി അയ്യപ്പന്‍ സ്വാഗതവും കെ ഇക്ബാല്‍ നന്ദിയും പറഞ്ഞു.
പടം......എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മലപ്പുറത്ത് നടത്തിയ സമര പ്രഖ്യാപന് കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അസ്സയിന്‍ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു
പടം......എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ മലപ്പുറത്ത് നടത്തിയ സമര പ്രഖ്യാപന് കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അസ്സയിന്‍ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു