കലയും സാഹിത്യവും വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുന്ന സ്വാധീനം വലുത്: ഇ ടി മുഹമ്മദ്ബഷീർ എം പി
ശനിയാഴ്ച, ഒക്ടോബർ 05, 2024
മഞ്ചേരി: കലയും സാഹിത്യവും വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.ഐഡിയല്‍ അസ്സോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യൂക്കേഷന്‍ (ഐ എ എം ഇ) മലപ്പുറം റീജിയണ്‍ ആര്‍ട്ടോറിയം -24 തൃപ്പനച്ചി അല്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.ഐ എ എം ഇ മലപ്പുറം റീജിയണ്‍ ചെയര്‍മാന്‍ ശാഹുല്‍ ഹമീദ് അസ്ഹരി അധ്യക്ഷത വഹിച്ചു.മലപ്പുറം റീജിയണ്‍ കണ്‍വീനര്‍ എന്‍ വി ശക്കീര്‍, ജോ: കണ്‍വീനര്‍മാരായ ലിയാഖത്തലി, ഗഫൂര്‍ സഖാഫി, അല്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂള്‍ മാനേജര്‍ ഇസ്ഹാഖ് സഖാഫി, പ്രിന്‍സിപ്പല്‍ ശരീഫ് പ്രസംഗിച്ചു.
Tags