ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ടീമുകളെ തിരുവനന്തപുരം ആസ്ഥാന ഓഫീസ് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 29ന് നടത്തുന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ പങ്കെടുപ്പിക്കും. 2024 ല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു തലത്തില്‍ മികച്ച വിജയം നേടിയ ഖാദി തൊഴിലാളികളുടെ മക്കളെ ചടങ്ങില്‍ ആദരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, ഇന്ത്യന്‍ ബാങ്ക് മലപ്പുറം ശാഖാ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു
ബുധനാഴ്ച, ഒക്ടോബർ 23, 2024
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി `മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യസമരവും' എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ക്വിസ് മത്സരത്തില്‍ ജില്ലയിലെ 27 സ്കൂളുകള്‍ പങ്കെടുത്തു. മാറാക്കര വി.വി.എം.എച്ച്.എസ് സ്കൂളിലെ പ്രബിന് പ്രകാശ്, പ്രിന്‍സി എന്നിവര്‍ ഒന്നാം സ്ഥാനവും വടക്കാങ്ങര ടി.എച്ച്.എസ്.എസ് സ്കൂളിലെ എബിന് അഹ്സന്, ദിബ ആഫിയ എന്നിവര്‍ രണ്ടാം സ്ഥാനവും ആലത്തിയൂര്‍ കുഞ്ഞിമോന് ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിതിന്‍, വൈഭവ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ജില്ലാ കലക്ടര്‍ വി.ആര് വിനോദ് സമ്മാനദാനം നിര്‍വഹിച്ചു.
Tags