വൈലത്തൂർ: സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ തങ്ങളവർകളുടെ എട്ടാമത് ഉറൂസ് മുബാറകിന് കൊടിയേറി. വൈലത്തൂർ ബാവ മുസ്‌ലിയാർ മഖാം സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പതാക ജാഥ നടന്നു. സയ്യിദ് ജലാലുദ്ധീൻ ജീലാനി, കെ പി എച്ച് തങ്ങൾ കാവനൂർ, സയ്യിദ് സക്കരിയ്യ ജീലാനി, അബ്ദുൽ മജീദ് ഫൈസി ആദൃശ്ശേരി, ഒ മുഹമ്മദ് കാവപ്പുര കുഞ്ഞിമോൻ അഹ്സനി, മലായി മമ്മതു ഹാജി നേതൃത്വം നൽകി.
വൈകുന്നേരം 5 മണിക്ക് സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പതാക ഉയർത്തുകയും സമൂഹ സിയാറത്തിന് നേതൃത്വം നൽകുകയും ചെയ്തു. മഖാം പരിസരത്ത് നടന്ന മൗലിദ് സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, പകര മുഹമ്മദ് അഹ്‌സനി, ഇസ്മാഈൽ സഖാഫി ഒളവണ്ണ നേതൃത്വം നൽകി. വടശ്ശേരി ഹസൻ മുസ്‌ലിയാർ മുഹമ്മദലി സഖാഫി കൊളപ്പുറം തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് നടന്ന പ്രാരംഭ സമ്മേളനം സമസ്ത കേരള ജം ഇയ്യതുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് സീതിക്കോയ തങ്ങൾ നീറ്റിക്കൽ പ്രാർഥന നടത്തി. അബൂഹനീഫൽ ഫൈസി തെന്നല അധ്യക്ഷത വഹിച്ചു.
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സയ്യിദ് സലാഹുദ്ധീൻ ബുഖാരി കൂരിയാട്, അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, അബ്ദുസ്വമദ് സഖാഫി മായനാട് സംസാരിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അബ്ദുൽ മജീദ് ചങ്ങാനി, മജീദ് ഫൈസി ആദൃശ്ശേരി, ഫക്രുദ്ദീൻ സഖാഫി ചെല്ലൂർ, ശരീഫ് സഅദി കെ പുരം,സൈനുദ്ധീൻ സഖാഫി വെന്നിയൂർ, ശക്കീർ അഹ്സനി മീനടത്തൂർ സംബന്ധിച്ചു.
തുടർന്ന് നടന്ന രിഫാഇ റാതീബിന് ഡോ:കോയ കാപ്പാടും സംഘവും നേതൃത്വം നൽകി.
ഉറൂസിൻ്റെ രണ്ടാം ദിനമായ ഇന്ന് വൈകുന്നേരം ഖത്മുൽ ഖുർആൻ മജിലിസ് നടക്കും. ബഷീർ അഹ്സനി വടശ്ശേരി, മുഹമ്മദ് കുട്ടി സഖാഫി വറ്റല്ലൂർ നേതൃത്വം നൽകും.
6.30 ന് നടക്കുന്ന ആത്മീയ സമ്മേളനം കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവഹിക്കും.
സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി അധ്യക്ഷത വഹിക്കും. പേരോട് അബ്ദുറഹ്മാൻ സഖാഫി, അലി ബാഖവി ആറ്റുപുറം പ്രഭാഷണം നടത്തും. അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല. മുഹമ്മദ് അഹ്‌സനി കോഡൂർ, കെ എം എ റഹീം സംബന്ധിക്കും.
മൂന്നാം ദിനമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് ശാദുലി മജ്ലിസിന് സയ്യിദ് സകരിയ്യ ജീലാനി വൈലത്തൂർ നേതൃത്വം നൽകും.
വൈകുന്നേരം 6.30 ന് നടക്കുന്ന സമാപന സമ്മേളനം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിക്കും. ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. ഹജ്ജ്, വഖഫ്, കായിക ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മുഖ്യാതിഥിയായി പങ്കെടുക്കും.
സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ദേവർശോല അബ്ദുസലാം മുസ്‌ലിയാർ, ഫിർദൗസ് സഖാഫി കടവത്തൂർ പ്രഭാഷണം നടത്തും.
സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഫസൽ ഹൈദറൂസി വാടാനപ്പള്ളി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, അബ്ദുറഹ്‌മാൻ സഖാഫി ഊരകം, സുലൈമാൻ സഖാഫി മാളിയേക്കൽ, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, മുസ്തഫ മാസ്റ്റർ കോഡൂർ, ഹസ്സൻ മുസ്‌ലിയാർ വടശ്ശേരി, വി പി എം ബഷീർ പറവന്നൂർ, അബ്ദുൽ ഹഫീള് അഹ്സനി ആറ്റുപുറം, അബ്ദുറഹ്‌മാൻ ഹാജി കുറ്റൂർ, നാസർ ഹാജി ഓമച്ചപ്പുഴ, ബാവ ഹാജി ചിറക്കൽ, അലിയാർ ഹാജി വേങ്ങര, ഏനി ഹാജി കുറുകത്താണി, ബാവ ഹാജി കുറുക്കോൾ, കുഞ്ഞാവ ഹാജി അല്ലൂർ, അബ്ദുൽലത്വീഫ് ഹാജി കുണ്ടൂർ സംബന്ധിക്കും. സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ സമാപന ദുആക്ക് നേതൃത്വം നൽകും.