സംഘപരിവാര്‍ ശക്തികള്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങള്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഏറ്റെടുത്തുപ്രചരിപ്പിക്കുന്നതെന്ന്് ഷിബു ബേബി ജോണ്‍

Malabar One  Desk
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ നഷ്ടപ്പെട്ട ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് സംഘപരിവാര്‍ ശക്തികള്‍ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ സിപിഎമ്മും മുഖ്യമന്ത്രിയും ഏറ്റെടുത്തുപ്രചരിപ്പിക്കുന്നതെന്ന്് ആര്‍എസ്പി സംസ്ഥാന  സെക്രട്ടറി  ഷിബു ബേബി ജോണ്‍ പറഞ്ഞു.

 ബിജെപി ഇന്ത്യയില്‍ നടത്തികൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്ന വിഭജന രാഷ്ട്രീയം മറ്റൊരുത്തരത്തില്‍ സിപിഎം ഏറ്റെടുത്തു നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
 മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച cനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹനന്‍ അധ്യക്ഷന്‍ വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് എ കെ ഷിബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കാടാമ്പുഴ മോഹനന്‍ മുഹമ്മദ് ഇസാക്ക്, സിദ്ദീഖ് പനക്കല്‍, അഡ്വക്കറ്റ് രാജേന്ദ്രന്‍, അബ്ദു പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. സൈദ് കുളത്തൂര്‍ നന്ദി പറഞ്ഞു.
3/related/default