കെട്ടിട നിർമ്മാണ സെസ്സിലെ അധിക ഭാരം അടിച്ചേൽപ്പിക്കരുത്: യൂത്ത് ലീഗ്

Malabar One  Desk

മലപ്പുറം:   കെട്ടിട നിർമ്മാണ സെസ്സിൻ്റെ പേരിൽ വീട് നിർമ്മാണത്തിന് അധികഭാരം അടിച്ചേൽപ്പിക്കുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകി. കെട്ടിട നിർമ്മാണ സെസ് മുൻകൂട്ടി ഒരുമിച്ച്  അടക്കണമെന്ന സർക്കാർ തീരുമാനം വീട് വെക്കുന്ന സാധാരണ ജനങ്ങളെ വലക്കുന്നതാണ്. കടം വാങ്ങിയും വായ്പ്പയെടുത്തും കഷ്ടിച്ച് വീട് പണി പൂർത്തികരിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വീട്ടു നമ്പർ ലഭിക്കണമെങ്കിൽ സ്ക്വയർ മീറ്ററിന് മിനിമം പതിനായിരവും അതിൽ കൂടുതലും ഒരുമിച്ച് അടക്കേണ്ടി വരുന്നത് വലിയ പ്രയാസം സൃഷ്ടിക്കും. 




നേരത്തെ വീട് നിർമ്മാണം പൂർത്തിയാതിന് ശേഷം നോട്ടീസ് വരുന്ന മുറക്ക് ഘടുക്കളായി അടവാക്കാമായിരുന്നതാണ് ഇനി ഒരുമിച്ച് അടക്കേണ്ടി വരുന്നത്. ക്ഷേമനിധി ബോർഡിനെ രക്ഷിക്കാൻ സെസ് മുൻകൂട്ടി ഒരുമിച്ച് അടക്കണമെന്ന സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്ന  സർക്കാർ തീരുമാനം ഉപേക്ഷിക്കണം. അധിക ഭാരമായ സെസ് ഒഴിവാക്കാൻ സർക്കാർ പരിഹാരം കാണണമെന്നും  തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനും തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്കും അയച്ച നിവേദനത്തിൽ മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

3/related/default