തൃപ്പനച്ചി: കിഴിശ്ശേരി സബ്ജില്ലാ ശാസ്‌ത്രോത്സവ് സാമൂഹ്യ ശാസ്ത്ര മേളയില്‍ തൃപ്പനച്ചി
മഅദിന്‍ ഇര്‍ഷാദ് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം. 54 സ്‌കൂളുകള്‍ പങ്കെടുത്ത ശാസ്‌ത്രോത്സവത്തില്‍ സാമൂഹ്യ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും ശാസ്ത്രമേളയില്‍ 4ാം സ്ഥാനവും ഹയര്‍സെക്കന്ററി പ്രവര്‍ത്തി പരിചയ മേളയില്‍ രണ്ടാം സ്ഥാനവും അല്‍ ഇര്‍ഷാദ് സ്‌കൂള്‍ കരസ്ഥമാക്കി. 8 വിദ്യാര്‍ത്ഥികള്‍ എഗ്രേഡോടെ ഒന്നാം സ്ഥാനവും 5 വിദ്യാര്‍ത്ഥികള്‍ എഗ്രേഡോടെ രണ്ടാം സ്ഥാനവും 22 വിദ്യാര്‍ത്ഥികള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രതിഭകളായ വിദ്യാര്‍ത്ഥികളെയും പ്രയത്‌നിച്ച അധ്യാപകരെയും സ്‌കൂള്‍ മാനേജര്‍ ഇസ്ഹാഖ് സഖാഫി, പ്രിന്‍സിപ്പാള്‍ ശരീഫ് വെളിമുക്ക് എന്നിവര്‍ അഭിനന്ദിച്ചു.