എഡിഎം നവീൻ ബാബുവിന്റെ മരണം നാടിന് വേദനയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Malabar One  Desk

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം നാടിന് വേദനയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  രാഷ്ട്രീയം തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും പകയുടെയും പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടതെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പ്.. നവീന്‍ ബാബുവിന്‍റെ കുടുംബത്തിന്‍റെ ചിത്രം പങ്കുവെച്ചായിരുന്നു  ഫേസ്ബുക്ക് കുറിപ്പ്.



'ആദർശത്തിനും അഭിമാനത്തിനും വേണ്ടി ജീവൻ കൊടുത്ത അച്ഛന്റെ മക്കളാണവർ. അവരുടെ കണ്ണുനീർ ഇന്ന് കേരളത്തെ ചുട്ടുപൊളളിക്കുന്നുണ്ട്. പകരം ചോദിക്കലിന്റെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. മാനവികതയുടെ പക്ഷത്തു നിന്നാണ് ഒരാളുടെ ആശയങ്ങൾക്കു വേണ്ടി പൊരുതേണ്ടത്', എന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പ്.. പകയുടേതല്ല, മാനവികതയുടെതാണ് ലോകമെന്നറിഞ്ഞു വളരാൻ നവീൻ ബാബുവിന്റെ മക്കൾക്ക് സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

3/related/default