തീരുർ : തിരുരിലെ ആദ്യകാല ഡോക്ടർമാരിൽ ഒരാളായ ഡോ. നീലകണ്ഠൻ പൂങ്ങോട്ടുകുളത്തെ സ്വവസതിയിൽ നിര്യാതനായി. പരേതരായ ഗോവിന്ദൻ എഴുത്തച്ഛന്റെയും കുന്നത്ത് ലക്ഷ്മി അമ്മയുടെയും മകനാണ്. ഒറ്റപ്പാലത്ത നടുത്ത് മാന്നനൂരിൽ നിന്നും 1960 കളുടെ തുടക്കത്തിൽ തിരൂരിൽ എത്തിയ ഇദ്ദേഹം ഗവൺമെൻറ് ആശുപത്രിയിൽ ഡോക്ടറാ യിട്ടായിരുന്നു
തിരൂരിലെ കർമ്മരംഗത്ത് തുടക്കം കുറിച്ചത്. തുടർന്ന് ഭാര്യ സഹോദരിയുടെ മാലതി മറ്റേർണിറ്റി ഹോമിലേക്ക് പ്രവർത്തന മേഖല മാറ്റി. തിരൂരിലെയും പരിസരപ്രദേശങ്ങളിലും നിരവധി കുടുംബങ്ങളുടെ കുടുംബ ഡോക്ടറായിരുന്നു അദ്ദേഹം. നല്ലൊരു ടെന്നീസ് കളിക്കാരനായിരുന്ന അദ്ദേഹം തിരൂർ റിക്രിയേഷൻ ക്ലബ്ബിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. ഭാര്യ പരേതയായ പ്രസന്ന. മക്കൾ: ഡോ. ഷീബ നീലകണ്ഠൻ (ന്യൂസിലാൻ്റ്), അജിത്ത് നീലകണ്ഠൻ (ബാംങ്ക്ളൂർ), രജിത്ത് നീലകണ്ഠൻ ( എം.ഇ.എസ്. എൻജിനീയറിങ് കോളേജ് കുറ്റിപ്പുറം). മരുമക്കൾ: ഡോ. റോബി, റീമ അജിത്ത്, ഡോ. സരിത രജിത്ത്. ശവസംസ്കാരം വീട്ടുവളപ്പിൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് '
