റംബൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു

Malabar One  Desk


എറണാകുളം: റംബൂട്ടാൻ പഴത്തിന്റെ കുരു തൊണ്ടയിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു. പെരുമ്പാവൂർ കണ്ടന്തറ ചിറയത്ത് വീട്ടിൽ മൻസൂറിന്റെ മകൾ നൂറ ഫാത്തിമ ആണ് മരിച്ചത്. റംബൂട്ടാൻ പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ടന്തറ ഹിദായത്തുൽ ഇസ്‌ലാം സ്‌കൂളിലെ യുകെജി വിദ്യാർത്ഥിനിയാണ്.


മാതാവ്: ജിഷമോൾ.സഹോദരങ്ങൾ: ബീമ ഫാത്തിമ, ഐസ ഫാത്തിമ.രണ്ടാഴ്ച മുമ്പ് കോട്ടയത്തും എട്ടുമാസം പ്രായമുള്ള കുട്ടി സമാനരീതിയിൽ മരിച്ചിരുന്നു.


3/related/default