കല്പകഞ്ചേരി:കാറിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച എം.ഡി.എം .എയുമായി യുവാവ് പിടിയിൽ. കല്പകഞ്ചേരി മേലങ്ങാടി ഒതനിയിൽ വീട്ടിൽ നൗഫലിനെയാണ് 37.83 ഗ്രാം എം.ഡി.എം.എയുമായി പിടിച്ചത്. ഡ്രൈവറുടെ സീറ്റി നടിയിൽ ഒളിപ്പിച്ച നിലയിലായിരു ന്നു എം.ഡി.എം.എ. കാറും കസ്റ്റഡിയിലെടുത്തു.
തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഗ്രേഡ് എസ്.ജി. സുനിൽ, പ്രിവൻറീവ് ഓഫീസർമാരായ എൻ. ബാലു, പി.ഇ. സുനീഷ്, എ.വി. ലെനിൻ, പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീ സർമാരായ കെ. മുഹമ്മദാലി, കെ. റിബീഷ്, എം. ശ്രീജ, എക്സൈസ് കെ.കെ. ചന്ദ്രമോഹൻ എന്നിവ രാണ് പ്രതിയെ പിടകൂടിയ സംഘ ത്തിൽ ഉണ്ടായിരുന്നത്.
