വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചെമ്പിക്കൽ സ്വദേശി മരണപെട്ടു

Malabar One  Desk

 

കുറ്റിപ്പുറം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിപ്പുറം ചെമ്പിക്കൽ നരിക്കുളം ബദർ പള്ളിക്ക് സമീപം താമസിക്കുന്ന മുളയംപറമ്പിൽ അഷറഫ് മാനുവിൻ്റെ മകൻ അർഫഹ് റസിം  ( 25) ആണ് ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. 




കഴിഞ്ഞ രാത്രി കുറ്റിപ്പുറം - തിരുർ റോഡിൽ ചെമ്പിക്കൽ കനാൽ പാലത്തിന് സമീപമാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ്  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ്  യുവാവിൻ്റെ അന്ത്യം. അപകടത്തിൽ സാരമായി പരുക്കേറ്റ മഞ്ചേരി സ്വദേശി സുജിത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലും  കഴിയുകയാണ് നിസാര പരുക്കേറ്റ കൊളത്തോൾ സ്വദേശി ജലീൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ് .
3/related/default