തിരൂർ: ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശിയായ യുവാവിനെ RPF ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പിടികൂടി. അസം സ്വദേശി റോയൽ രാജു (30) ആണ് അറസ്റ്റിലായത്.
ഷൊർണൂർ വിട്ട് തിരൂരിലേക്ക് വരികയായിരുന്ന കോയമ്പത്തൂർ–മംഗളൂരു എക്സ്പ്രസിലായിരുന്നു സംഭവം. ശുചിമുറിക്ക് സമീപമുണ്ടായിരുന്ന യുവതിയെ പ്രതി ബലമായി പിടിച്ചുവലിച്ച് ശുചിമുറിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. യുവതി പ്രതിയിൽ നിന്ന് രക്ഷപ്പെട്ട് സഹയാത്രികരെ വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ അധികൃതർക്ക് വിവരം കൈമാറി.
ട്രെയിൻ തിരൂർ സ്റ്റേഷനിലെത്തിയപ്പോൾ RPF ഉദ്യോഗസ്ഥർ പ്രതിയെ തടഞ്ഞുവെക്കാൻ ശ്രമിച്ചു. ഇതിനിടെ RPF എ.എസ്.ഐ ശശിയെ പ്രതി തലയ്ക്കടിച്ച് വീഴ്ത്തിയെന്നാണ് വിവരം.
തുടർന്ന് തിരൂർ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ അക്രമാസക്തനായി. പിന്നീട് നടന്ന മൽപിടിത്തത്തിനൊടുവിലാണ് പൊലീസ് പ്രതിയെ കീഴടക്കിയത്.
പരിക്കേറ്റ RPF എ.എസ്.ഐ ശശിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 #type=(blogger):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ