Recent Posts

{getWidget} $results={4} $label={recent}

8/22/2026 07:36:00 PM


മലപ്പുറം: മഞ്ചേരിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കൊലപാതകമെന്ന് പോലീസ്. കേസിൽ എടക്കര സ്വദേശിയായ 29കാരനെ പോലീസ് അറസ്റ്റ് ചെയ്തു.



കൊല്ലം സ്വദേശിയായ 70 വയസ്സുകാരനെയാണ് മഞ്ചേരി പഴയ ബസ് സ്റ്റാൻഡിന്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.

സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്ന പ്രതി തമിഴ്നാട്ടിലേക്ക് പോകാനുള്ള ശ്രമം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പണവും മദ്യവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തർക്കത്തിനിടെ വയോധികനെ മർദിച്ച ശേഷം കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന് ഒഴിഞ്ഞ ബിയർ കുപ്പി ഉപയോഗിച്ച് വയോധികന്റെ തലയിലും മുഖത്തും ആക്രമണം നടത്തിയെന്നാണ് പോലീസ് പറയുന്നത്. മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് പോലീസ് അറിയിച്ചു.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ