Recent Posts

{getWidget} $results={4} $label={recent}

8/21/2026 08:33:00 PM

‘

തിരൂർ: പടിഞ്ഞാറേക്കരയിൽ കാണാതായ ദമ്പതികളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി സ്വദേശിനി ഫൗസിയ (37)യുടെ മൃതദേഹമാണ് ജെട്ടി ലൈനിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.



ഭർത്താവ് ഹുസൈനെ (40) കാണാതായതിനെ തുടർന്ന് ഇയാൾക്കായി തിരൂർ പോലീസ് അന്വേഷണം ശക്തമാക്കി. വീട്ടിൽ വിശ്രമിക്കുകയായിരുന്ന ഫൗസിയയെ ‘മീൻ വാരാൻ പോകാം’ എന്ന് പറഞ്ഞ് ഭർത്താവ് കൂട്ടിക്കൊണ്ടുപോയെന്നാണ് മകൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഇരുവരും തിരിച്ചെത്താതായതോടെ ബന്ധുക്കളും പോലീസും നടത്തിയ അന്വേഷണത്തിനിടെയാണ് ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെയുള്ള അന്വേഷണം തുടരുകയാണ്. ഭർത്താവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ